തിരിച്ചുകയറിയ സ്വര്‍ണവില; രണ്ടുദിവസത്തിനിടെ 400 രൂപ വര്‍ധിച്ച് 66,000ലേക്ക്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയർന്നു, പവന് 320 രൂപ വർധിച്ച് 65,880 രൂപയിലെത്തി. ഗ്രാമിന് 40 രൂപ വർധിച്ച് ഒരു ഗ്രാമിന്റെ വില 8,235 രൂപയായി. മാർച്ച് 20ന് 66,480 രൂപയുടെ റെക്കോർഡിനു ശേഷം വില കുറഞ്ഞെങ്കിലും, ഇന്നലെ മുതൽ വീണ്ടും വർധനയാണു രേഖപ്പെടുത്തിയത്. ഒറ്റദിവസം 80 രൂപ ഉയർന്നതിനു പിന്നാലെ, സ്വർണവില തുടർച്ചയായ രണ്ടുദിവസം കൊണ്ട് 400 രൂപയോളം വർധിച്ചു. ഓഹരി വിപണി ചലനങ്ങളും രാജ്യാന്തര സ്വർണവിപണിയിലെ മാറ്റങ്ങളും വിലക്കയറ്റത്തിന് പ്രധാന കാരണമായി. ജനുവരി 22ന് ആദ്യമായി 60,000 കടന്ന സ്വർണവില, തുടര്‍ന്ന് 64,000 താണ്ടി കുതിച്ചുകയറുകയായിരുന്നു.